ഒരു കുറിപ്പ്

നിന്റെ ഹരിത നിശാവസ്ത്രത്തോട്
ഇളം പാടല ചേലക്ക് പ്രണയ വൈജാത്യം!
തിരഞ്ഞെടുപ്പ് ആകസ്മികമായിരുന്നോ?

സ്നേഹത്തിന്റെ ,
സോപ്പുകുമിളയുടെ നേര്‍ത്ത ഭിത്തിയുടെ കനം മാത്രമുള്ള
അതിര്‍ വരമ്പ് !
ലിറ്റ്മസ് പേപ്പറില്‍
ഇളം പാടല നിറത്തില്‍
അടുത്തടുത്ത് രണ്ടു വരകള്‍ !!
അപ്പൂപ്പന്‍ താടി പോലുള്ള
നിന്റെ ലാഘവത്വത്തിന്
പേരിനേക്കാള്‍ മൃദുലത !
നീ വായിച്ചു മടക്കിയ പുസ്തകം
” so much depends
upon

a red wheel
barrow

glazed with rain
water

beside the white
chickens.”

പാനപാത്രത്തിലെ അവശേഷിപ്പുകളിലേക്ക് വഴികള്‍ തേടി
വക്കിലൂടെ വഴി തെറ്റിയ ഉറുമ്പുകള്‍
ജീവിതം മാറ്റിവയ്ക്കപ്പെട്ട ആത്മഹത്യയായിരുന്നുവെന്ന് നീ!
നോട്ടു പുസ്തകത്തില്‍
വളരെ ചെറിയൊരു കുറിപ്പ്
” ഓടി തളര്‍ന്നവര്‍ മാത്രമല്ല
ഇടയ്ക്ക് നിര്‍ത്തുന്നത്”
നമുക്ക് പുസ്തകമടച്ചു വയ്ക്കാം !

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w