തെക്കും വടക്കും

തൃശൂരിലെ പെനിൻസുലബാറാണ് സ്ഥലം കാലഘട്ടം 1997 എൻ്റെ കൂടെ ഒരു സ്നേഹിതനുണ്ട്, റോയിച്ചൻ!
ഒരു താടിവച്ച ചെറുപ്പക്കാരൻ കുറേ നേരമായി ഞങ്ങളെ ശ്രദ്ധിയ്ക്കുന്നു
” ഇവിടെ കണ്ടു പരിചയമില്ലല്ലോ, എവിടെയാ വീട്?”
റോയി എന്നോടു പതിയെ പറഞ്ഞു ” ഒന്നും പറയേണ്ട ! ഒന്നു പുഞ്ചിരിക്കുക എന്തെങ്കിലും പറഞ്ഞ് ഒഴിവാകാം, പുലിവാലാകും കണ്ടിട്ട് തോന്നുന്നു ”
“അത് മര്യാദയാണോ റോയിച്ചാ? ”
“എടാ പല സ്ഥലത്തും പല മര്യാദയാണ്! ബാറിലും, പൂരപ്പറമ്പിലും, വീട്ടിലും ഒരേ മര്യാദയാണോ?”
താടിക്കാരൻ അക്ഷമനായി ” അയ്! ഞാൻ ചോദിച്ചതിന് പറയാതെ നിങ്ങൾ പരസ്പരം പറയുകാ? നല്ല മര്യാദ !! ” തൃശൂർ രീതിയാണ് എനിക്കങ്ങനെ തന്നെ പറയാനാവില്ല:
ഞാൻ പറഞ്ഞു”തൊടുപുഴ ”
“തൊടുപുഴ ന്ന് പറയുമ്പം? തെക്കാണോ ?”
“അതെ !”
” തെക്കന്മാര് മുഴവൻ കളളന്മാരാ ”
” അങ്ങിനെ പറയരുത് ! കളളന്മാർ എല്ലായിടത്തും കാണും, കണ്ണൂരുകാർ നോക്കുമ്പോൾ തൃശൂർ തെക്കല്ലേ? ഇവിടെ എല്ലാം കള്ളന്മാരാണോ? നിങ്ങൾ കളളനാണോ?”
താടിക്കാരൻ ഒച്ച കൂട്ടി ” തെക്കു നിന്നും വന്നിട്ട് വന്നിട്ട് തൃശൂവപേ രൂരുകാരെ വെല്ലു വിളിക്കുന്നോടാ നായേ? നിൻ്റെ തൊളളക്കിട്ട് ഒരെണ്ണം കീറിയാലുണ്ടല്ലോ , ഒരു നായും ചോദിക്കില്ല !! ”
ഞാൻ ന്യായം പറഞ്ഞ് ആ സഹോദരനെ ബോധിപ്പിക്കാൻ എഴുന്നേറ്റു . തൃശൂരുകാർ ഒല്ലൂരിന് തെക്കോട്ടുള്ളവരേക്കാൾ സത്യസന്ധരാണെന്നു വിശ്വസിക്കുന്ന ആരോഗ്യമുളള കുടിയന്മാരുടെ ചെറിയൊരു സാംസ്കാരിക കൂട്ടായ്മ ആ ചെറിയ ഹാളിൽ എനിക്കു ചുറ്റും രൂപം കൊണ്ടു. നോക്കി നിൽക്കെ അതിന് കനം കൂടി വന്നു. കൂടുതൽ ആളുകളെ ബോധവൽക്കരിക്കേണ്ട ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു.
അടി കിട്ടുമെന്ന് ഉറപ്പായപ്പോൾ റോയി പറഞ്ഞു ” ഞാനും തെക്കനാണ്. നിങ്ങൾ പറഞ്ഞതാണ് ശരി ! തെക്കന്മാര് കളളന്മാരാണ് ! ഞാനത് ഇവനെ പറഞ്ഞു മനസ്സിലാക്കി കൊളളാം, അവനെ തല്ലരുത് !”
താടിക്കാരൻ പറഞ്ഞു ” അത് ശരിയല്ല എല്ലാ നാട്ടിലും കളളന്മാരും നല്ലവരുമുണ്ട് ! അതിവനെ പറഞ്ഞ് മനസ്സിലാക്കിക്കണം”

Advertisements

One thought on “തെക്കും വടക്കും

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w