ഇതാ ഒരു മാവോയിസ്റ്റ്

ഇതാ ഒരു മാവോയിസ്റ്റ്

സിലിഗുരിയില്‍ നിന്ന്

ഷാലിമാര്‍ തീവണ്ടിയാപ്പീസിലെ

മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തി

റയില്‍വേ പോലീസിന്റെ

നീണ്ട ചൂരല്‍പ്രഹരം പ്രതീക്ഷിച്ച്

ഒടുവില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍

വാഗണ്‍ ട്രാജഡിയെ ഓര്‍മ്മിപ്പിക്കുന്ന

തിരക്കില്‍ –

ഇയര്‍ ഫോണിലെ മൊബൈല്‍ പാട്ടിനു

താളം പിടിച്ച് –

തൊഴില്‍ച്ചന്തകളില്‍

ഉരുവായി വിലപേശാന്‍ നിന്നു കൊടുത്ത്

തുറന്ന വാഹനത്തില്‍

ആര്‍പ്പു വിളിക്കാരും

അകമ്പടിക്കാരുമില്ലാതെ

സഞ്ചരിച്ച്,

വീട്ടില്‍ കുഞ്ഞുങ്ങളോടൊപ്പം

ചപ്പാത്തി കഴിക്കുന്നത് സ്വപ്നം കണ്ട്

ഇടനിലക്കാരന്‍ തീര്‍ത്ത

ഗ്വാണ്ടിനാമോയില്‍

ചുരുണ്ടു കിടന്നുറങ്ങുന്നൂ

വിപ്ലവം.

( അക്ഷരം ഓണ്‍ ലൈന്‍ പ്രസിദ്ധീകരിച്ചത്)

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w